തോൽവിയെക്കുറിച് ധോണിക്ക് പറയാനുള്ളത് | Oneindia Malayalam

2021-04-11 4,814

ക്യാപ്റ്റന്‍ കൂള്‍ നയിക്കുന്ന ചെന്നൈയും യുവതാരം ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയും. ക്യാപ്റ്റനായുള്ള പന്തിന്റെ ആദ്യ മത്സരം. അതും തന്റെ ഗുരുവായ ധോണി നയിക്കുന്ന ടീമിനെതിരെ. അങ്ങനെ ധാരാളം പ്രത്യേകതയുള്ള മത്സരമായിരുന്നു ഐപിഎല്ലിലെ ഈ സീസണിലെ രണ്ടാം മത്സരം.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരാജയത്തില്‍ നായകന്‍ എംഎസ് ധോണി പഴിക്കുന്നത് ബോളിംഗ് നിരയെയാണ്. ടീമിന്റെ ബോളിംഗ് വേണ്ടത്ര ഉയര്‍ന്നില്ലെന്നാണ് ധോണി പറയുന്നത്. മത്സര ശേഷമായിരുന്നു ധോണി മനസ് തുറന്നത്.